മലപ്പുറം: വാഴക്കാടിനെ വെള്ളപ്പൊക്കം വിഴുങ്ങിയതോടെ കനത്ത നാശനഷ്ടങ്ങളാണ് വ്യാപാരികൾക്ക് നേരിടേണ്ടി വന്നത്. വെള്ളമിറങ്ങിയതോടെ കട ശുചീകരിച്ച മാലിന്യം നീക്കം ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികൾ. കടക്ക് മുന്നിൽ കൂട്ടിയിട്ട മാലിന്യം സംസ്കരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് സഹായം വേണമെന്നാണ് ഇവർ പറയുന്നത്. സർക്കാർ സംവിധാനത്തിൽ പ്രശ്ന പരിഹാരം വേണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ എം എ റഹ്മാൻ പറയുന്നു.
വലിയ ചാക്കുകളിലാക്കി കടക്ക് മുന്നിൽ കൂട്ടിയിട്ട അവസ്ഥയിലാണ് ഇപ്പോൾ മാലിന്യങ്ങൾ. വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാവും. വില പിടിപ്പുളള നിരവധി വസ്തുക്കളാണ് ഉപയോഗ ശൂന്യമായത്. ചീനി ബസാറിൽ മാലിന്യ കുമ്പാരം ഡിവൈഡറാക്കി മാറ്റിയിട്ടുണ്ട്. പുഴയിലൂടെ ഒഴുകിയെത്തിയ മറ്റ് അവശിഷ്‌ടങ്ങളും റോഡിനരികിൽ നീക്കം ചെയ്യാനാവാതെ കിടപ്പാണ്.