മലപ്പുറം: പ്രളയ ദുരിതം ബാധിച്ച നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് സഹായവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്. നിലമ്പൂരില്‍ 90 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ന്യൂജനറേഷനിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി.വി അബ്ദുള്‍ വഹാബ് എം.പി, പി.വി അന്‍വര്‍, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥന്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്, പീപ്പിള്‍സ് ഫൗണ്ടേഷന് ചെയര്മാന് എം.കെ മുഹമ്മദലി, സെക്രട്ടറി എം അബ്ദുല്‍ മജീദ്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വിനോദ് പി മേനോന്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, പീപ്പിള്‍സ് ഫൗണ്ടേഷന് ജില്ലാ കോ ഓഡിനേറ്റര്‍ അബൂബക്കര്‍ കരുളായി, പി മിയാന്‍ദാദ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി അന്‍വര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി, ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഹംസ ഹാജി എന്നിവര്‍ വ്യാപാരികള്‍ക്കുള്ള സഹായം ഏറ്റുവാങ്ങി. 245 ഗുണഭോക്താക്കള്‍ക്കാണ് പ്രാഥമികമായി സഹായം നല്‍കിയത്.