മലപ്പുറം: സംസ്ഥാന തലത്തിൽ നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി പാണ്ടിക്കാട് പ്രതീക്ഷ ബഡ്‌സ് സ്‌കൂൾ വിദ്യാർഥിനി ഷിജില. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിലാണ് ഷിജില ഈ നേട്ടം കൈവരിച്ചത്. ഗുരുവായൂർ ഇൻസൈറ്റ് സ്‌പെഷ്യൽ സ്‌കൂൾ സംസ്ഥാന തലത്തിൽ നടത്തിയ പ്രച്ഛന്ന വേഷ മൽസരത്തിൽ കസ്‌തൂർഭാ ഗാന്ധിയെയാണ് ഷിജില അവതരിപ്പിച്ചത്.
വേഷപകർച്ചയിലൂടെ അഭിമാന നേട്ടം കൈവരിച്ച ഷിജിലയെ ഗ്രാമ പഞ്ചായത്തും സ്‌കൂൾ അധികൃതരും അനുമോദിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ മഹാബലി മത്സരത്തിൽ ജിതിൻ രാജ് മൂന്നാം സ്ഥാനം നേടിയതുൾപ്പടെ നിരവധി വിജയങ്ങളാണ് പാണ്ടിക്കാട് പ്രതീക്ഷ ബഡ്‌സ് സ്‌കൂൾ നേടിയിട്ടുള്ളത്.