മലപ്പുറം: കക്കാടംപൊയില്‍ പരിസ്ഥിതി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യൂത്ത് വോയ്‌സ് സാംസ്കാരിക സദസ് എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ' പാർക്കിന് വേണ്ടിയല്ല, പ്രകൃതിയുടെ കൂട്ടിന് വേണ്ടി ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നിലമ്പൂർ ചന്തക്കുന്നില്‍ പരിപാടി നടത്തിയത്. പി.വി അൻവറിന്‍റെ പാർക്ക് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സാംസ്കാരിക സദസ് നടത്തിയത്. നിലമ്പൂരുകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പിഎ അൻവറിന്‍റെ വിജയമെന്നും മരട് ഫ്ലാറ്റ് കേസിലെ സുപ്രീംകോടതി വിധി അൻവറിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും പിവി അൻവര്‍ എംഎല്‍എയെ നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അജ്മൽ അധ്യക്ഷനായി.
സുപ്രീംകോടതി വിധി പിവി അൻവറിന് തിരിച്ചടിയാകുമെന്ന് പി സുരേന്ദ്രൻ - യൂത്ത് കോണ്‍ഗ്രസ് ലേറ്റസ്റ്റ് ന്യൂസ്
നിലമ്പൂരുകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പിഎ അൻവറിന്‍റെ വിജയം. നിയമസഭാ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും പിവി അൻവര്‍ എംഎല്‍എയെ നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലപ്പുറം: കക്കാടംപൊയില്‍ പരിസ്ഥിതി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യൂത്ത് വോയ്‌സ് സാംസ്കാരിക സദസ് എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ' പാർക്കിന് വേണ്ടിയല്ല, പ്രകൃതിയുടെ കൂട്ടിന് വേണ്ടി ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നിലമ്പൂർ ചന്തക്കുന്നില്‍ പരിപാടി നടത്തിയത്. പി.വി അൻവറിന്‍റെ പാർക്ക് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സാംസ്കാരിക സദസ് നടത്തിയത്. നിലമ്പൂരുകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പിഎ അൻവറിന്‍റെ വിജയമെന്നും മരട് ഫ്ലാറ്റ് കേസിലെ സുപ്രീംകോടതി വിധി അൻവറിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും പിവി അൻവര്‍ എംഎല്‍എയെ നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അജ്മൽ അധ്യക്ഷനായി.
കുഞ്ഞാലിയുടെ മണ്ണ് അൻവർ എന്ന മാഫിയക്ക് സി പി എം പണയം വെച്ചു, പി.സുരേന്ദ്രൻ,, പാർക്കിന് വേണ്ടിയല്ല, പ്രകൃതിയുടെ കൂട്ടിന് വേണ്ടി എന്ന മുദ്രാവാക്യമുയർത്തി സാംസ്ക്കാരിക കേരളത്തിനൊപ്പം യൂത്ത് വോയ്സ് എന്ന പേരിൽ യൂത്ത് കോൺഗ്രസ് വയനാട് പാർളമെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച സംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു എഴുത്തകാരനായ പി.സുരേന്ദ്രൻ, നിലമ്പൂരുകാർക്ക് പറ്റിയ ഏറ്റവും വലിയ അബ്ദമാണ് അൻവറിന്റെ വിജയം, കുഞ്ഞാലി നിലമ്പൂരിന്റെ മണ്ണിൽ പോരാടി നേടി തന്ന അവകാശം അൻവറിന് പണയം വെച്ച സി പി എം കുഞ്ഞാലിയെ അപമാനിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ, പറഞ്ഞു, അൻവറിന് എന്ത് പാരമ്പര്യമാണുള്ളത്. കുറച്ച് ഡി.വൈ.എഫ് ഐ കാരെ വിലക്കു വാങ്ങാൻ കഴിയുമെങ്കിലും കുഞ്ഞാലിയുടെ ആളുകൾ വേറെയും ഉണ്ടാക്കും, മസിൽ പവറും, പണവും കൊണ്ട് എന്തും നേടാനാകുമെന്ന വിചാരമാണ് പൊട്ടനും മണ്ടനുമായ അൻവറിനുള്ളത്., മരട് പ്ലാന്റ് കോൺഗ്രസും, സി.പി.എമ്മും പരമാവധി സംരക്ഷിക്കാൻ നോക്കിയിട്ടും അരുൺ മിശ്രയുടെ വിധിയിലൂടെ പൊളിച്ചു മാറ്റേണ്ടി വന്നു, അരുൺ മിശ്രയുടെ വിധി വരും കാലങ്ങളിൽ അൻവറിന് തിരിച്ചടിയാകുമെന്നും,സുരേന്ദ്രൻ പറഞ്ഞു, വിശ്വാസം ചമഞ്ഞ് നടക്കുന്ന അൻവർ ആദ്യം നല്ല ഒരു ഇസ് ലാമാകാൻ ശ്രമിക്കണമെന്നും സുരേന്ദ്രൻ ഉപദ്ദേശിച്ചു, പരിസ്ഥിതി എന്ന് തെറ്റാതെ എഴുതാൻ പോലുമാറിയാത്ത അൻവറിനെ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും അടിയന്തരമായി നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അജ്മൽ അധ്യക്ഷത വഹിച്ചു സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനായ കെ.എം.ഷാജഹാൻ, മുഖ്യ പ്രഭാഷണം നടത്തി, മൂർഖൻ മാനു, അഷറഫ് കുഴിമണ്ണ, സി.ഷെബീർ, അനീഷ് കാറ്റാടി, വിനോദ് കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു
Conclusion: