ETV Bharat / state

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരെ വലയിലാക്കാന്‍ പി ഹണ്ട്; മലപ്പുറത്ത് ഒരാള്‍ പിടിയില്‍

വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കല്‍ അബ്‌ദുല്‍ വദൂദാണ് അറസ്റ്റിലായത്.

P Hunt  trap pornography viewers  Man arrested in Malappuram  Malappuram news  അശ്ലീല ദൃശ്യങ്ങള്‍  പി ഹണ്ട്  സൈബര്‍ സെല്‍ സ്‌പെഷ്യല്‍ ടീം
അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരെ വലയിലാക്കാന്‍ പി ഹണ്ട്; മലപ്പുറത്ത് ഒരാള്‍ പിടിയില്‍
author img

By

Published : Sep 27, 2021, 6:06 PM IST

മലപ്പുറം: ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് വലവിരിച്ച് മലപ്പുറം പൊലീസ് സൈബര്‍ സെല്‍ സ്‌പെഷ്യല്‍ ടീം. ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്‍ വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കല്‍ അബ്ദുല്‍ വദൂദിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ മുതല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല വെബ്‌സൈറ്റിലൂടെ ഇയാള്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തി. നിരോധിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ് റെയ്‌ഡ് നടത്തിയത്.

ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറി.

നിരോധിത സൈറ്റുകളില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: കെഎസ്ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങളുമായി യാത്ര ചെയ്യാൻ അവസരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.