മലപ്പുറം: മലപ്പുറം ജില്ലയിൽ പ്രളയദുരിതാശ്വാസം ആയ 10,000 രൂപ ലഭിക്കാത്ത കുടുംബങ്ങൾ മലപ്പുറം കലക്‌ടറെ നേരിട്ടു കണ്ട് പരാതി പറഞ്ഞു. മലപ്പുറം നഗരത്തിലെ 450ലധികം കുടുംബങ്ങൾക്കാണ് സർക്കാർ പ്രഖ്യാപിച്ച 10000 രൂപ ഇതുവരെ ലഭിക്കാത്തത്. റവന്യൂ ഓഫീസിൽ നൽകിയ അപേക്ഷയിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് ഇവർ കലക്‌ടറെ നേരിട്ട് കണ്ടത്. പ്രശ്നത്തിന് പരിഹാരം ഉടനുണ്ടാകുമെന്നും കലക്‌ടർ ഉറപ്പ് നൽകി. കലക്ടറുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
മലപ്പുറത്ത് 450 കുടുംബങ്ങൾക്ക് പ്രളയ ദുരിതാശ്വാസ തുക ലഭിച്ചില്ലെന്ന് പരാതി - മലപ്പുറത്ത് 450 കുടുംബങ്ങൾക്ക്
മലപ്പുറം നഗരത്തിലെ 450 ലധികം കുടുംബങ്ങൾക്കാണ് സർക്കാർ പ്രഖ്യാപിച്ച 10000 രൂപ ഇതുവരെ ലഭിക്കാത്തത്.