ETV Bharat / state

എല്‍ഡിഎഫ്‌ ശ്രമിക്കുന്നത് പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കാന്‍: ഉമ്മൻ ചാണ്ടി

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഒരു കാരണവശാലും പൗരത്വ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി എല്‍ഡിഎഫിനെ കുറിച്ച് വാര്‍ത്ത ഉമ്മന്‍ ചാണ്ടി മലപ്പുറത്ത് വാര്‍ത്ത oommen chandy in malappuram news oommen chandy about ldf news
ഉമ്മന്‍ ചാണ്ടി
author img

By

Published : Apr 1, 2021, 2:14 AM IST

പാണ്ടിക്കാട്: പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് തെരഞ്ഞെടുപ്പുകളാല്‍ ചൂടുപിടിച്ച മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ ഞെക്കി കൊല്ലുന്ന സമീപനം സ്വീകരിച്ച സർക്കാർ കേരളത്തെ വലിയ കടബാധ്യതയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഒരു കാരണവശാലും പൗരത്വ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല. കേരളത്തെ യഥാർത്ഥ മതേതരത്തിലൂന്നി നയിക്കാൻ യു.ഡി.എഫിന് മാത്രമേ സാധിക്കുള്ളൂ എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സർക്കാർ കേരളത്തെ വലിയ കടബാധ്യതയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് എം.ഉമ്മർ എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത്, ഇ.മുഹമ്മദ് കുഞ്ഞി, സിദ്ധീഖലി രാങ്ങാട്ടൂർ, റഷീദ് പറമ്പൻ, സ്ഥാനാർഥി അഡ്വക്കറ്റ് യു.എ.ലത്തീഫ്, പി.എച്ച്.ഷെമീം, അഡ്വക്കറ്റ് ബീന ജോസഫ്, പി.അബു സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മലപ്പുറത്ത് എം.പി.അബ്ദുസമദ് സമദാനിയാണ് ലോക്സഭാ സ്ഥാനാർഥി, നിയമസഭയിലേക്ക് അഡ്വക്കറ്റ് യു.എ. ലത്തീഫും യുഡിഎഫിനായി മത്സര രംഗത്തുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.