ETV Bharat / state

കൈത്താങ്ങായി സംസ്‌കാര സാഹിതി ; കാടിന്‍റെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനാവസരം - Chaliyar river

ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ സംസ്‌കാര സാഹിതിയാണ് മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയില്‍ പഠനകേന്ദ്രം ഒരുക്കിയത്.

ആര്യാടന്‍ ഷൗക്കത്ത്  സംസ്‌ക്കാര സാഹിതി  Saamskarika Saahithi  Aryadan Shaukat  ഓണ്‍ലൈന്‍ പഠനം  Online Class  പ്രവേശനോത്സവം  ഡിജിറ്റല്‍ പ്രവേശനോത്സവം  school Entrance ceremony  ചാലിയാര്‍ പുഴ  Chaliyar river  Online Learning Center at Iruttukuthi colony malappuram
സംസ്‌ക്കാര സാഹിതിയുടെ പഠനകേന്ദ്രം; കാടിന്‍റെ മക്കളും ഓണ്‍ലൈന്‍ പഠനം തുടങ്ങി
author img

By

Published : Jun 8, 2021, 9:12 PM IST

മലപ്പുറം : അധികൃതര്‍ കയ്യൊഴിഞ്ഞ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയില്‍ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പഠനകേന്ദ്രത്തില്‍ കാടിന്‍റെ മക്കള്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങി. ഉത്ഘാടനം സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു.

പഠനകേന്ദ്രം അലങ്കരിച്ചും മിഠായി വിതരണം ചെയ്തും ബലൂണുകള്‍ കെട്ടിയും ആഹ്ളാദ തിമര്‍പ്പോടെയാണ് കോളനിയിലെ കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കിയത്. സ്‌കൂള്‍ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ച് നാടെങ്ങും ഡിജിറ്റല്‍ പ്രവേശനോത്സവം നടന്നപ്പോള്‍ പഠനത്തിന് വഴികാണാതെ ദുരിതത്തിലായിരുന്നു മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍.

കൈത്താങ്ങായി സംസ്‌കാര സാഹിതി ; കാടിന്‍റെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനാവസരം

പുസ്തകങ്ങളും അരിയും കോളനിയിലെത്തിച്ചതല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി ഒരു സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നില്ല. ഇവരുടെ ദുരിതമറിഞ്ഞ് കോളനിയിലെത്തിയ ആര്യാടന്‍ ഷൗക്കത്ത് ഡിജിറ്റല്‍ ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളോടെ കോളനിയില്‍ മുളകൊണ്ട് കെട്ടി ഷീറ്റ് മേഞ്ഞ പഠനകേന്ദ്രം ഒരുക്കി കുട്ടികള്‍ക്കായി തുറന്നുനല്‍കുകയായിരുന്നു.

ALSO READ: 'ഗ്രൂപ്പല്ല പാർട്ടി മുഖ്യം' ; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് കെ സുധാകരൻ

കോളനിയില്‍ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ പഠന കേന്ദ്രം കഴിഞ്ഞ വര്‍ഷം മരംവീണ് തകര്‍ന്നതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. 2019ലെ പ്രളയത്തില്‍ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം തകരുകയും ചാലിയാര്‍ പുഴ ഗതിമാറിയൊഴുകി കോളനിയിലെ വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു.

അന്നുമുതല്‍ വനത്തില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയാണ് ആദിവാസികളുടെ താമസം. ആദിവാസി യുവാക്കള്‍ ചങ്ങാടം കെട്ടിയാണ് കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. ഈ ദുരിത ജീവിതത്തിനിടെയാണ് കുട്ടികളൾക്ക് പഠനകേന്ദ്രവും ഡിജിറ്റല്‍ ടെലിവിഷന്‍ അടക്കമുള്ള പഠനസൗകര്യവുമായി സംസ്‌കാര സാഹിതി തണലായത്.

ഉത്ഘാടന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോര്‍ജ്, പോത്തുകല്‍ പഞ്ചായത്തംഗം കവിത, നിഖില്‍ ഇരുട്ടുകുത്തി, രാജേഷ് അപ്പന്‍കാപ്പ്, യൂസഫ് കാളിമഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.