മലപ്പുറം: വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിയുടെ ജില്ല ഓഫീസ് നിലമ്പൂരിൽ പ്രവർത്തനം ആരംഭിച്ചു. ദേശീയ മതേതര മുന്നണി ചെയർമാൻ എ.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ദേശീയ മതേതര മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും അതിനായി രാജ്യത്ത് വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി ഉടൻ നടപ്പാക്കണമെന്നും എ.പി. ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യം നേടിയെടുക്കുവാൻ ചെയർമാൻ എന്ന നിലയിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിച്ചു വരികയാണെന്നും സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ഓഫീസാണ് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അറുപതു വയസ് കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്ന് ഒരു കോടി ഒപ്പ് ശേഖരണം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഷാജു നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, റഷീദ് പാടോരം, സക്കീർ, സുമ നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി ജില്ല ഓഫീസ് നിലമ്പൂരിൽ തുടങ്ങി - first district office at nilambur
അറുപതു വയസ് കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്ന് ഒരു കോടി ഒപ്പ് ശേഖരണം നടന്നു വരികയാണെന്നും എ.പി. ഇബ്രാഹിംകുട്ടി പറഞ്ഞു.