ETV Bharat / state

നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശനിലയില്‍ കണ്ടെത്തി - നിലമ്പൂർ

നാട്ടുകാര്‍ വിവരമറിയിച്ചിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു. മമ്പാട്-ടാണ വെള്ളൂർ കാവിൽ ഹംസ എന്ന പേരാണ് ഇയാളുടെ പക്കൽ നിന്നും ലഭിച്ചത്.

old man  bus stand  nilambur  നിലമ്പൂർ ബസ് സ്റ്റാന്‍ഡ്  നിലമ്പൂർ  വയോധികനെ അവശനിലയില്‍
നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശനിലയില്‍ കണ്ടെത്തി
author img

By

Published : Aug 14, 2020, 4:29 PM IST

മലപ്പുറം: നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശ നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു. മമ്പാട്-ടാണ വെള്ളൂർ കാവിൽ ഹംസ എന്ന പേരാണ് ഇയാളുടെ പക്കൽ നിന്നും ലഭിച്ചത്. നിലമ്പൂർ പുതിയ ബസ് സ്റ്റാന്‍ഡിലാണ് നാളുകളായി ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആരോഗ്യ നില മോശമായി.

നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശനിലയില്‍ കണ്ടെത്തി

വ്യാപാരികള്‍ ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നില്ല. കൊവിഡ് സാധ്യതയുള്ളതിനാല്‍ പരിചരിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്കും ഭയമാണെന്നും വ്യാപാരികള്‍ പറയുന്നു. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ കയ്യിലുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.