മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരായി ഹൈദരലി തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ വിമര്‍ശനം ഉന്നയിച്ച സംഭവത്തില്‍ പ്രതികരണവുമായി ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി മായിന്‍ഹാജി. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു.
'അച്ചടക്കം ലംഘിക്കില്ല', ഒഴിഞ്ഞുമാറി മായിന്‍ഹാജി
താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. തന്‍റെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണോ എന്ന ചോദ്യത്തിന് അച്ചടക്കം ലംഘിക്കാനില്ലെന്ന് മായിന്‍ഹാജി മറുപടി നല്‍കി.
കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈനലി തങ്ങളുടെ വിമര്‍ശനം നാളെ ലീഗ് നേതൃയോഗം ചര്‍ച്ച ചെയ്യും. മുസ്ലിം ലീഗിനെതിരായി തവനൂര്‍ എം.എല്‍.എ കെ.ടി ജലീല്‍ നിയമസഭയ്ക്കകത്തും പുറത്തും ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ലീഗിനെതിരായി പാര്‍ട്ടിക്കകത്തുതന്നെ പൊട്ടിത്തെറിയുണ്ടായത്. ചന്ദ്രിക അക്കൗണ്ടുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയെന്നും പാണക്കാടെത്തി മൊഴിയെടുത്തെന്നും കെ.ടി. ജലീൽ ആരോപിച്ചു.
ജലീലിനു പിന്നാലെ രംഗത്തെത്തി മുഈനലി
കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ കുഴിയിൽ ചാടിച്ചെന്നും ആരോപിച്ചു. തങ്ങളെ ഇ.ഡിയ്ക്ക് മുന്‍പില്‍ വിചാരണക്ക് ഇട്ടുകൊടുത്ത ശക്തികൾക്കെതിരെ മുസ്ലിം ലീഗ് തന്നെ നടപടി സ്വീകരിക്കണമെന്നും ജലീല്‍ ഉന്നയിച്ചു. പിന്നാലെയാണ് മുഈനലി രംഗത്തെത്തിയത്.
40വർഷമായി ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുന്നത് പി.കെ കുഞ്ഞാലികുട്ടിയാണ്. ചന്ദ്രികയുടെ ധനകാര്യ മാനേജ്മെന്‍റ് പാളിയെന്നും കുഞ്ഞാലികുട്ടിയാണ് മുസ്ലിം ലീഗിലെ കാര്യങ്ങളിൽ മറുപടി നല്‍കേണ്ടതെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി വ്യാഴായ്ച വ്യക്തമാക്കി.
ALSO READ: ലീഗില്‍ പൊട്ടിത്തെറി; പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്