മലപ്പുറം: ജില്ലയില്‍ തെരഞ്ഞെടുപ്പ് പത്രികളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു. വിവിധ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്‍റേയും നിയമഭാ തെരഞ്ഞെടുപ്പിന്‍റേയും പത്രികാ സമര്‍പ്പണം വെള്ളിയാഴ്‌ച പൂര്‍ത്തിയായി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 233 പത്രികകളും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് 14 നാമനിര്‍ദേശ പത്രികളുമാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കൊണ്ടോട്ടി
അബ്‌ദുൽ ജബ്ബാര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ടി. ശിവദാസന്‍ (ബി.എസ്.പി), മുഹമ്മദ് ഷെരീഫ് (സ്വതന്ത്രന്‍), സുലൈമാന്‍ (സ്വതന്ത്രന്‍), കെ.വി മുഹമ്മദ് റസാഖ് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) (രണ്ട് പത്രികകള്‍ സഹിതം), ഇബ്രാഹീം (സ്വതന്ത്രന്‍), സൈതലവി പറമ്പാടന്‍ ( സ്വതന്ത്രന്‍), കെ.വി മുഹമ്മദ് റസാഖ് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, രണ്ട് പത്രികകള്‍)
ഏറനാട്
രാജന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), മൂസ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), മുഹമ്മദ് ഷഫീര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ്), വേലായുധന്‍ (ബി.എസ്.പി), പി.എ സെബാസ്റ്റ്യന്‍( സ്വതന്ത്രന്‍, രണ്ട് പത്രിക), അബ്‌ദുറഹ്‌മാന്‍ (സ്വതന്ത്രന്‍)
നിലമ്പൂര്‍
ടി.കെ അശോക് കുമാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി) (രണ്ട് പത്രികകള്‍ സഹിതം), പി.വി അന്‍വര്‍ (സ്വതന്ത്രന്‍), ഷിറോണ സാറ റോയ്( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ്), സി.പി സജദു റഹ്‌മാന്‍ (സ്വതന്ത്രന്‍), അനില മാത്യൂ (ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി), പി.കെ റഫീഖ് (എസ്.ഡി.പി.ഐ)
വണ്ടൂര്‍
ഷൈജു (സി.പി.ഐ.എം), ടി.സി തെയ്യന്‍ (സ്വതന്ത്രന്‍)
മഞ്ചേരി
അബൂബക്കര്‍ (സ്വതന്ത്രന്‍), മുഹമ്മദ് അലി വല്ലാഞ്ചിറ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഷാജു (സി.പി.ഐ)
മങ്കട
അലി (സ്വതന്ത്രന്‍), സജേഷ് (ബി.ജെ.പി രണ്ട് പത്രികകള്‍), അലി (സ്വതന്ത്രന്‍), മുഹമ്മദ് ഹാരിസ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്)
പെരിന്തല്‍മണ്ണ
നജീബു റഹ്‌മാന്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, മൂന്ന് പത്രിക), ആഷിഖ് ചേലക്കോടന്‍(സി.പി.ഐ.എം), നജീബ് (സ്വതന്ത്രന്‍), അബ്‌ദുൽ നാസര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), മുസ്‌തഫ (സ്വതന്ത്രന്‍), സതീഷ് ബാബു പള്ളിപ്പുറം (ജനതാദള്‍ യു), മുഹമ്മദ് മുസ്‌തഫ (സ്വതന്ത്രന്‍), പി.ടി അബ്‌ദുൽ അഫ്‌സല്‍ (സ്വതന്ത്രന്‍), നജീബ് കുറ്റീരി പുളിക്കാമത്ത് (സ്വതന്ത്രന്‍)
മലപ്പുറം
ടി. പ്രശോഭ്( ബി.എസ്,പി), ബീരാന്‍ കുട്ടി ഹാജി (ഐ.യു.എം.എല്‍), മുഹമ്മദ് ഫൈസല്‍ (സി.പി.ഐ.എം)
വേങ്ങര
സുമതി (സി.പി.ഐ.എം), കീരന്‍ (ബി.എസ്.പി), സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ, രണ്ട് പത്രികകള്‍), അനന്യ കുമാരി അലക്‌സ് (ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി), ആദില്‍ അബ്‌ദുറഹ്‌മാന്‍ തങ്ങള്‍ (സ്വതന്ത്രന്‍, രണ്ട് പത്രിക), മുഹമ്മദ് സബാഹ് (സ്വതന്ത്രന്‍), അബ്‌ദുൽ ഹഖ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്)
വള്ളിക്കുന്ന്
അബ്‌ദുൽ വഹാബ് (ഇന്ത്യന്‍ നാഷണല്‍ ലീഗ്, രണ്ട് പത്രികകള്‍ സഹിതം), അന്‍വര്‍ സാലിഹ് (ഇന്ത്യന്‍ നാഷണല്‍ ലീഗ്), ശശികുമാര്‍ (ബി.എസ്.പി)
തിരൂരങ്ങാടി
നിയാസ് (സ്വതന്ത്രന്‍, രണ്ട് പത്രിക), മൂസ ജാറത്തിങ്ങല്‍ (സ്വരാജ് ഇന്ത്യ), അബ്‌ദുൽ മജീദ് (ബി.എസ്.പി), സൈതലവി (സി.പി.ഐ), മുത്തലീബ് (സ്വതന്ത്രന്‍), സെയീദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ശ്രീധരന്‍ (ബി.ജെ.പി), ചന്ദ്രന്‍ ( സ്വതന്ത്രന്‍), നിയാസ് (സ്വതന്ത്രന്‍), ഇ. സൈതലവി (സി.പി.ഐ), ശ്രീധരന്‍ (ബി.ജെ.പി)
താനൂര്‍
മുഹമ്മദ് നൂഹ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), കുഞ്ഞിമുഹമ്മദ് മുതനിക്കാട് ( സ്വതന്ത്രന്‍), വി. അബ്‌ദുറ്ഹമാന്‍ ( നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, രണ്ട് പത്രിക), ഇ.ജയന്‍ (സി.പി.ഐ.എം), പി.കെ ഫിറോസ് (സ്വതന്ത്രന്‍), അബ്‌ദുറഹ്‌മാന്‍ (സ്വതന്ത്രന്‍), അബ്‌ദുറഹ്‌മാന്‍ (സ്വതന്ത്രന്‍), അബ്‌ദുറഹ്‌മാന്‍ (സ്വതന്ത്രന്‍), കെ.കെ ഫിറോസ് (സ്വതന്ത്രന്‍), മുയിനുദ്ദീന്‍ (ബി.എസ്.പി)
തിരൂര്‍
ഹംസക്കുട്ടി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ്), അബൂബക്കര്‍ സിദ്ദീഖ് (സ്വതന്ത്രന്‍, രണ്ട് പത്രിക), നാസര്‍ (സ്വതന്ത്രന്‍), മൊയ്‌തീൻ (സ്വതന്ത്രന്‍), മൊയ്‌തീൻ (സ്വതന്ത്രന്‍), ആലിക്കോയ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), അബ്‌ദുൽ ഗഫൂര്‍ (സ്വതന്ത്രന്‍), അബ്‌ദുൽ ഗഫൂര്‍ (സ്വതന്ത്രന്‍), എ.കെ അബ്‌ദുൽ മെഹറൂഫ് (സ്വതന്ത്രന്‍), മൊയ്‌തീൻ (സ്വതന്ത്രന്‍), രാമദാസന്‍ (ബി.ജെ.പി),
കോട്ടക്കല്‍
മുഹമ്മദ് കുട്ടി (സ്വതന്ത്രന്‍), ബിന്ദു (സ്വതന്ത്ര), ഹരിദാസന്‍( ബി.ജെ.പി), സൈനുല്‍ ആബിദ് തങ്ങള്‍ (സ്വതന്ത്രന്‍), മുഹമ്മദ് കുട്ടി (എന്‍.സി.പി)
തവനൂര്‍
മുഹമ്മദ് റാഫി (സ്വതന്ത്രന്‍, മൂന്ന് പത്രിക), പി.വി അയൂബ് ഖാന്‍ (സ്വതന്ത്രന്‍, രണ്ട് പത്രിക, മോഹന്‍ദാസ്(സി.പി.ഐ.എം), ഫിറോസ് (സ്വതന്ത്രന്‍), ഫിറോസ് (സ്വതന്ത്രന്‍), മുഹമ്മദ് ഫിറോസ് (സ്വതന്ത്രന്‍), ഫിറോസ് (സ്വതന്ത്രന്‍), എ.ഫിറോസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, രണ്ട് പത്രിക) ജലീല്‍ (സ്വതന്ത്രന്‍), ഹാരിസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
പൊന്നാനി
സി. സുബ്രഹ്‌മണ്യന്‍ (ഭാരത് ധര്‍മജന സേന, രണ്ട് പത്രികകള്‍), ശിവദാസന്‍ കുറ്റിയില്‍ (ഭാരത് ധര്‍മജന സേന)