ETV Bharat / state

നിലമ്പൂരിൽ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശിന് നറുക്ക് വീണു - വി വി പ്രകാശ്

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസ് ഐക്യമാന്‍റ് പ്രഖ്യാപനം ചൊവ്വാഴ്ച്ച രാത്രിയോടെ എത്തിയത്

Nilambur UDF candidate DCC President VV Prakash  ആര്യാടൻ ഷൗക്കത്ത്  വി വി പ്രകാശ്  Aryadan Shoukath
നിലമ്പൂരിൽ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശിന് നറുക്ക് വീണു
author img

By

Published : Mar 17, 2021, 4:19 AM IST

മലപ്പുറം: 2006-ൽ വിവി പ്രകാശിനെ മറികടന്നാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയതെങ്കിൽ ഇക്കുറി ആര്യാടൻ ഷൗക്കത്തിനെ മറികടന്നാണ് വിവി പ്രകാശിന് നിലമ്പൂർ സീറ്റ് ലഭിച്ചത്. എടക്കര സ്വദേശിയും ഡിസിസി പ്രസിഡന്‍റുമായ അഡ്വ.വി.വി പ്രകാശ് ( 55 ) ഇത്തവണ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസ് ഐക്യമാന്‍റ് പ്രഖ്യാപനം ചൊവ്വാഴ്ച്ച രാത്രിയോടെ എത്തിയത്.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശി ജനിച്ചത്. എടക്കര സർക്കാർ ഹൈസ്കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം പൂർത്തിയാക്കി. മമ്പാട് എം.ഇ.എസ് കോളജിലും മഞ്ചേരി എൻഎസ്എസ് കോളജിലുമായി കോളജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

നിലമ്പൂരിൽ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശിന് നറുക്ക് വീണു

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ വി.വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ.സി വേണുഗോപാല്‍ പ്രസിഡന്‍റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്‍റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്‍റായി നിയമിതനായി.

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍, എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011ൽ തവനൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന നിലവിലെ മന്ത്രി കെ.ടി.ജലീലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.