ETV Bharat / state

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ ഒടുവിൽ പുതിയ വൈസ് ചാൻസലർ - governer

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമം. അക്കാദമിക-ഭരണ രംഗത്തെ പ്രതിസന്ധിക്കും പരിഹാരം. ഫിസിക്സ് പ്രൊഫസർ ഡോ എംകെ ജയരാജാണ് പുതിയ വിസി

മലപ്പുറം  സർവ്വകലാശാലർ  calicut  university  vice chancellor  പ്രൊഫസർ ഡോ എംകെ ജയരാജ്  prof.d. AK jayaraj  aarif muhammad  governer  ഗവർണർ
കാലിക്കറ്റ്‌ സർവ്വകലാശാലയിൽ ഒടുവിൽ പുതിയ വൈസ് ചാൻസലർ
author img

By

Published : Jul 12, 2020, 1:27 AM IST

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പുതിയ വൈസ് ചാൻസലർ. സർക്കാർ പാനലിലുണ്ടായിരുന്ന കുസാറ്റിലെ ഫിസിക്സ് പ്രൊഫസർ ഡോ എംകെ ജയരാജ് അടുത്ത ആഴ്ച്ച വൈസ് ചാൻസലറായി ചുമതലയേൽക്കും.

സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും താൽപ്പര്യങ്ങളിലെ ഭിന്നത കാരണം വിസി നിയമനം അനിശ്ചിതത്വത്തിലെത്തി നിൽക്കെയാണ് സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ഡോ എംകെ ജയരാജിനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഉത്തരവിറക്കിയത്. ഇതോടെ സർവ്വകലാശാലയിൽ ഭരണതലത്തിലും അക്കാദമിക തലത്തിലുമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ അവസരമൊരുങ്ങിയിട്ടുണ്ട്. എംജി സർവ്വകലാശാലയിലെ മുതിർന്ന അധ്യാപകനായ ഡോ കെഎം സീതിയെ വിസിയായി നിയമിക്കാനാണ് കേരള സർക്കാർ താൽപ്പര്യപ്പെട്ടരുന്നത്. എന്നാൽ ബിജെപി താൽപ്പര്യ പ്രകാരം സെർച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധിയായ ജെഎൻയു വൈസ് ചാൻസലർ ഡോസി എ ജയപ്രകാശിനെ വിസിയായി നിയമിക്കാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയതോടെ അന്തിമ തീരുമാനം നീണ്ടു പോകുകയായിരുന്നു.

സർവ്വകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറില്ലാതായിട്ട് ആറു മാസം പിന്നിടുമ്പോഴാണ് പുതിയ നിയമന ഉത്തരവ് വന്നിരുക്കുന്നത്. വിസി നിയമനത്തിനായുള്ള സെർച്ച് കമ്മറ്റി സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് അന്തിമ പട്ടിക മെയ് 18നാണ് സമർപ്പിച്ചത്. കാലിക്കറ്റിന് കീഴിൽ റഗുലർ - വിദൂര വിദ്യാഭ്യാസ മേഖലയിലായി ലക്ഷകണക്കിന് വിദ്യാർത്ഥികളുണ്ട്. ഇവരുടെയും അധ്യാപകരുടെയും ഭാവി നിശ്ചയിക്കുന്ന നിർണായക വിഷയങ്ങളിലെ ഫയലുകളിൽ പലതും തീർപ്പാക്കുന്നതിൽ സ്ഥിരം വിസിയുടെ അഭാവം തടസമായിരുന്നു. ഇതിനിടെ ഡോ സിഎ ജയപ്രകാശിനെ വിസിയായി നിയമിക്കാൻ ഗവർണർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകളും പ്രതിപക്ഷ സംഘടനകളും സമരരംഗത്തിറങ്ങിയിരുന്നു. സെനറ്റംഗമായ അധ്യാപകനും ഒറ്റയാൾ സമരം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.