മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ക്കായി കുഴിച്ച കുഴിയില്‍ യുവാവ് വീണു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ബൈക്ക് ഓടിച്ചുവരികയായിരുന്ന ചെറുകുളത്തിൽ റാസിഖ് കുഴിയില്‍ വീണത്. കുഴിക്ക് അഞ്ച് മീറ്റർ താഴ്ചയുണ്ട്. അപകടത്തില്‍ റാസിഖിന് പരിക്കേല്‍ക്കുകയും ചെയ്തു.
റോഡിന് നടുവിൽ വലിയ കുഴിയെടുത്തിട്ടും കൃത്യമായ മുന്നറിയിപ്പോ ബാരിക്കേഡോ റോഡിൽ സ്ഥാപിച്ചിരുന്നില്ല .സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചു. ഗുരുതര അനാസ്ഥ കാണിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം