മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിന്‍റെ ഇത്തവണത്തെ മാന്ധാദി പുരസ്‌കാരം ചലച്ചിത്രതാരം നെടുമുടി വേണുവിന് സമ്മാനിക്കും. തിരുമാന്ധാംകുന്ന് ഭഗവതിയുടെ ശിൽപവും പ്രശസ്‌തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 15 മുതൽ 19 വരെ നടക്കുന്ന സംഗീതോത്സവത്തിന്‍റെ ഉദ്ഘാടന ദിവസം പുരസ്‌കാരം സമ്മാനിക്കും. സംഗീത-കലാരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് നെടുമുടി വേണുവിനെ തെരഞ്ഞെടുത്തത്. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഒ.കെ.വാസു, ഞെരളത്ത് രാമപ്പൊതുവാൾ എന്നിവർ പങ്കെടുക്കും.
മാന്ധാദി പുരസ്‌കാരം നെടുമുടി വേണുവിന് - തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതിയുടെ ശിൽപവും പ്രശസ്‌തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം