മലപ്പുറം: നാടുകാണിച്ചുരം റോഡ് നിർമാണം വൈകിയാൽ പ്രത്യക്ഷസമര പരിപടികൾക്ക് രൂപം നൽകുമെന്ന് വഴിക്കടവ് ആനമറി പൗരസമിതിയും നാടുകാണിച്ചുരം സംരക്ഷണസമിതിയും വ്യക്തമാക്കി. പാതയുടെ 90 ശതമാനം നിർമാണം പൂർത്തിയായെങ്കിലും ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് ജാറത്തിന് സമീപം 50 മീറ്റർ നീളത്തിൽ റോഡ് പിളരുകയും 1.75 മീറ്റർ താഴുകയും ചെയ്തു.
റോഡിന്റെ തേൻപാറക്ക് സമീപത്തെ നിർമാണം നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര സംഘമെത്തി ഒരു മാസത്തെ പഠനം നടത്താതെ നിർമാണം നടത്താനാകില്ല. സംസ്ഥാന സർക്കാർ റോഡ് നിർമാണത്തിനായി 30 ലക്ഷം ചിലവിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. മഴയ്ക്ക് മുമ്പ് റോഡിന്‍റെ നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.