മലപ്പുറം: എൽഡിഎഫ് സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്‍റെ പദയാത്ര. ഫെബ്രുവരി 26 മുതൽ മാർച്ച് ആറ് വരെ കൊണ്ടോട്ടി മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദയാത്ര നടത്തുന്നത്. അഡ്വ.എൻ.എ കരീമാണ് ജാഥാ ക്യാപ്‌റ്റൻ.
വെട്ടുപാറയിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി തങ്ങൾ ജാഥാ ക്യാപ്‌റ്റന് പതാക കൈമാറി ഏഴുദിന പദയാത്രക്ക് തുടക്കം കുറിച്ചു. അഴിമതിയിൽ മുങ്ങിയ എൽ.ഡി.എഫ് സർക്കാരിനെ തുറന്ന് കാണിക്കുകയാണ് ലക്ഷ്യമെന്ന് ജാഥാ ക്യാപ്റ്റൻ അഡ്വ. എൻ.എ കരീം പറഞ്ഞു.