മലപ്പുറം: വണ്ടൂരിൽ ബിജെപിക്ക് മുസ്ലീം വനിത സ്ഥാനാർഥി. വണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ പരമ്പരാഗത മുസ്ലീം കുടുംബത്തിൽ അംഗമായ ടിപി സൾഫത്താണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ശാന്തിനഗർ വാർഡിൽ നിന്നാണ് ൾഫത്ത് മത്സരിക്കുന്നത്. ബുധനാഴ്ച്ച ടിപി സൾഫത്ത് പത്രിക സമർപ്പിച്ചു.
മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലീം സ്ത്രികൾക്ക് സുരക്ഷ ഉറപ്പിക്കായിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രശംസിക്കുന്ന ടി.പി സൾഫത്ത് ബി.ജെ.പിയിൽ എല്ലാ സമുദായങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുമെന്നും മാറ്റി നിര്‍ത്തേണ്ട പാർട്ടിയല്ലെന്നും പറയുന്നു.