ETV Bharat / state

കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശ : പി.എം.എ സലാം - കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത

ഉൾപാർട്ടി ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലീഗ് നയമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശ: പി.എം.എ സലാം

author img

By

Published : Jul 17, 2022, 1:12 PM IST

മലപ്പുറം : ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശയാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം. മുസ്ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകിയ സമരങ്ങൾ ഏതൊക്കെയെന്ന് എല്ലാവർക്കും അറിയാം.

മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഉൾപാർട്ടി ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലീഗ് നയം. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഉണ്ടായിട്ടില്ല. ചന്ദ്രികയുടെ കടം ലീഗ് പ്രവർത്തക സമിതി ചർച്ച ചെയ്തു.

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശയെന്ന് പി.എം.എ സലാം

ഇനിയും കടം ഉണ്ടാകരുതെന്ന് ചില അഭിപ്രായങ്ങൾ ഉയർന്നു. അത് അംഗീകരിച്ചെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് കുഞ്ഞാലിക്കുട്ടി പിന്നോട്ടുപോയിട്ടില്ല. ആശയത്തെ എതിർക്കാം, വ്യക്തിയെ എതിർക്കുന്നത് അംഗീകരിക്കാനാകില്ല.

പാർട്ടി സംസ്ഥാന അധ്യക്ഷൻ നടത്തിയ സൗഹാർദ സംഗമങ്ങൾ വിമർശനത്തിനുള്ള വേദിയായിരുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു. പരാമാവധി സൗഹാർദം കാത്തുസൂക്ഷിക്കുന്നതിനാണ് പരിപാടി നടത്തിയത്. സംസ്ഥാന അധ്യക്ഷന്റെ സൗഹാർദയാത്ര സർക്കാറിനെതിരെയുള്ള പ്രക്ഷോഭവിളംബരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read: മുസ്‌ലിം ലീഗ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം, തുറന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി

സൗഹാർദ സംഗമത്തിൽ കുഞ്ഞാലിക്കുട്ടി സർക്കാറിനെ വിമർശിച്ചില്ല എന്ന് ഇന്നലത്തെ ലീഗ് യോഗത്തില്‍ വിമർശനം ഉയർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.