ETV Bharat / state

മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച

മൂന്നാം സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസ് മുന്നോട്ട് വച്ച ബദൽ നിർദ്ദേശങ്ങളിൽ തീരുമാനമുണ്ടാകും

മുസ്ലിം ലീഗ്
author img

By

Published : Mar 4, 2019, 10:32 PM IST

മുസ്ലീംലീഗ് ഉന്നതാധികാര സമിതി ബുധനാഴ്ച പാണക്കാട് ചേരും. മൂന്നാം സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസ് മുന്നോട്ട് വച്ച ബദൽ നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം. തെരഞ്ഞെടുപ്പിൽ ലീഗ് എടുക്കേണ്ട നിലപാടുകളും ചർച്ചയാകും.

മൂന്നാം സീറ്റെന്ന ലീഗിന്‍റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ബദൽ നിർദ്ദേശം മുന്നോട്ട് വച്ചത്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അല്ലെങ്കില്‍ കൂടുതല്‍ നിയമസഭാ സീറ്റ് നല്‍കാം തുടങ്ങിയ നിർദ്ദേശങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ യോഗത്തിൽ തീരുമാനമുണ്ടായേക്കും.

Intro:Body:

 മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച പാണക്കാട് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് എടുക്കേണ്ട നിലപാടുകളും മൂന്നാം സീറ്റ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി യോഗം ചേരുന്നത്.

 മൂന്നാംസീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വെള്ളിയാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിലും ധാരണയാകാതെ പിരിഞ്ഞതോടെ കോൺഗ്രസ് നിർദേശിച്ച ബദൽ നിർദേശത്തിൽ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ലീഗിന്റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം  അറിയിച്ചതായാണ് സൂചന

കോൺഗ്രസ് മുന്നോട്ട് വെച്ച ചില ബദൽ നിർദേശം ആറാംതീയതി ചേരുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ യോഗത്തിൽ അവസാന തീരുമാനമുണ്ടാവും.

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുക, നിയമസഭയിലേക്ക് മത്സരിക്കാൻ ലീഗിന് അധികമായി സീറ്റ് നൽകുക തുടങ്ങിയ കാര്യങ്ങൾ കോൺഗ്രസ് പകരമായി നിർദേശിച്ചുവെന്നാണ് ധാരണ.

ആറിന് ലീഗിന്റെ ഉന്നതാധികാര കമ്മിറ്റി യോഗവും കൂടി ചേരുന്നതോടെ  ലീഗ് കോണ്ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയാവുമെന്ന്  കരുതുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.