ETV Bharat / state

സിപിഎം പയറ്റുന്നത് സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപി തന്ത്രമെന്ന് മുസ്ലിം ലീഗ് - സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക

യു.ഡി.എഫ് വളരെ നല്ല നിലയാണ് പോകുന്നതെന്നും കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളുമായി ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി

Muslim League criticized CPM in malappuram  pk kunjalikkutty  muslim league malappuram  മുസ്ലീം ലീഗ്  മലപ്പുറം  സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക  പി.കെ കുഞ്ഞാലിക്കുട്ടി എം.പി
സമുദായങ്ങളെ ഭിന്നിപ്പിക്കുകയെന്ന നയമാണ് സിപിഎം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ്
author img

By

Published : Jan 6, 2021, 7:54 PM IST

മലപ്പുറം: സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബി.ജെ.പിയുടെ തന്ത്രമാണ് കേരളത്തിൽ സി.പി.എം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് വളരെ നല്ല നിലയാണ് പോകുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളുമായി ആരോഗ്യകരമായ ചർച്ചയാണ് നടന്നത്. യു.ഡി.എഫ് യോഗത്തിനുമുമ്പ് കൂടിയിരുന്ന് സി.പി.എം പയറ്റുന്ന ഭിന്നിപ്പിക്കൽ രാഷ്‌ട്രീയം ചർച്ച ചെയ്യും. പണ്ട് ബ്രിട്ടീഷുകാർ ചെയ്‌തതാണ് ഭിന്നിപ്പിച്ചു ഭരിക്കൽ. സി.പി.എമ്മിന്‍റെ ഈ നയം യു.ഡി.എഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തിൽ ഒന്നാണ്. സമുദായങ്ങളെ ഭിന്നിപ്പിച്ചാൽ നേട്ടം കൊയ്യാമെന്നാണ് ഇവർ കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

സമുദായങ്ങളെ ഭിന്നിപ്പിക്കുകയെന്ന നയമാണ് സി.പി.എം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ്

മുസ്ലീം ലീഗ് ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും സമന്വയമാണ് ലീഗിന്‍റെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിട്ടുവീഴ്‌ച മനോഭാവത്തോടെയാണ് ലീഗ് രാഷ്‌ട്രീയത്തിൽ ഇടപെട്ടിട്ടുള്ളത്. സുസ്ഥിരമായ ഒരു മുന്നണി സംവിധാനം കേരളത്തിലുണ്ടാക്കിയത് സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങളാണ്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പാരമ്പര്യത്തിലൂന്നിയാണ് കേരളത്തിൽ സാമുദായിക സൗഹാർദം ഉണ്ടായത്.

ഏറ്റവും കലുഷിതമായ അന്തരീക്ഷത്തിൽ തീവ്രവാദത്തിലേക്ക് പോകാതെ സമുദായത്തിന് നേതൃത്വം നൽകിയത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ഈ ചരിത്രവും പാരമ്പര്യവും മുസ്ലീം ലീഗ് കൈവിടില്ല. ഭിന്നിപ്പിന്‍റെ രാഷ്‌ട്രീയത്തിനെതിരെ സമന്വയത്തിന്‍റെ രാഷ്‌ട്രീയവുമായി മുസ്ലീം ലീഗുണ്ടാകും. മുസ്ലീം ലീഗും യു.ഡി.എഫും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.