ETV Bharat / state

കൂണുകള്‍ ക്യാന്‍വാസാക്കി കൃഷ്‌ണന്‍കുട്ടി

author img

By

Published : Oct 14, 2020, 1:46 PM IST

Updated : Oct 14, 2020, 5:34 PM IST

ചിത്രങ്ങള്‍ വരക്കാന്‍ എടപ്പാള്‍ സ്വദേശി കൃഷണന്‍കുട്ടി ക്യാന്‍വാസാക്കിയത് കൂണുകളെയാണ്

കൂണുകളിലെ വര  ചിത്രകല മലപ്പുറം  സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കൃഷ്‌ണന്‍കുട്ടി  mushroom art story  krishnankutty malappuaram  malappuaram mushroom art story
കൂണുകളിലെ വര; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കൃഷ്‌ണന്‍കുട്ടി

മലപ്പുറം: ചിത്രകാരന് മുന്നില്‍ കാണുന്നത് എന്തും വിശാലമായ ക്യാന്‍വാസാണ്. ചിത്രങ്ങള്‍ വരക്കാന്‍ എടപ്പാള്‍ സ്വദേശി കൃഷ്ണ‌ന്‍കുട്ടി ക്യാന്‍വാസാക്കിയത് കൂണുകളെയാണ്. മരത്തിലും തൊടികളിലുമുണ്ടാകുന്ന കൂണുകളില്‍ ചിത്രങ്ങള്‍ വരച്ച് വ്യത്യസ്ത മാതൃകയാവുകയാണ് കൃഷണന്‍കുട്ടി.

കൂണുകള്‍ ക്യാന്‍വാസാക്കി കൃഷ്‌ണന്‍കുട്ടി

ഒഴിവ്‌ സമയങ്ങളിലാണ് പരീക്ഷണം. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു‌വെച്ചതോടെ കൂണുകളിലെ വരകള്‍ ഹിറ്റായി. ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുമേറെയാണെന്ന് കൃഷ്‌ണന്‍കുട്ടി പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ ചിത്രകലയില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വ്യത്യസ്ഥത ആഗ്രഹിച്ചാണ് വരയ്‌ക്കാന്‍ കൂണുകള്‍ തെരഞ്ഞെടുത്തതെന്നും കൃഷ്‌ണന്‍കുട്ടി പറഞ്ഞു. കൃഷ്‌ണന്‍കുട്ടിക്ക് എല്ലാ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്.

Last Updated : Oct 14, 2020, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.