ETV Bharat / state

ഷാബാ ഷെരീഫ് വധം: മൃതദേഹം തള്ളിയ സ്ഥലം കണ്ടെത്തി, പുഴയില്‍ വിദഗ്‌ധ പരിശോധന - ഷാബാ ഷെരീഫ് വധം

മൃതദേഹം വെട്ടിനുറുക്കി എറിഞ്ഞുവെന്ന് പ്രതികള്‍ മൊഴി നല്‍കിയ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

Traditional Healer murder case  Malappuram Crime news  Malappuram News updates  മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു  എടവണ്ണ സീതിഹാജി പാലം  മലപ്പുറം പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം
പാരമ്പര്യ വൈദ്യനെ വെട്ടിനുരിക്കി പുഴയിലെറിഞ്ഞ സംഭവം; പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു
author img

By

Published : May 20, 2022, 3:26 PM IST

Updated : May 20, 2022, 3:58 PM IST

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ്‌ കൊലക്കേസില്‍ പ്രതികളുമായി ചാലിയാര്‍-എടവണ്ണ ഭാഗത്ത് പൊലീസ്‌ തെളിവെടുപ്പ് തുടരുന്നു. മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിനെയും ഇയാളുടെ ഡ്രൈവറും പ്രതിയുമായ നിഷാദിനെയും രാവിലെ 10.30തോടെ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

ഷാബാ ഷെരീഫ് വധം: മൃതദേഹം തള്ളിയ സ്ഥലം കണ്ടെത്തി, പുഴയില്‍ വിദഗ്‌ധ പരിശോധന

ഡിവൈഎസ്‌പി സാജു കെ. എബ്രാഹം, നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ പി.വിഷ്‌ണു തിരുവാലി ഫയർഫോഴ്‌സ്‌ യൂണിറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വലിയ സുരക്ഷ സന്നാഹങ്ങളോടെ ബോട്ടുകൾ ഉൾപ്പടെ പ്രയോജനപ്പെടുത്തിയാണ്‌ മൃതദേഹ അവശിഷ്‌ടത്തിനായി തെരച്ചിൽ നടത്തുന്നത്.

ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ എടവണ്ണ പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് തുടങ്ങിയത്. പാലത്തിന്‍റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്നാണ് മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ മൊഴി.

മൃതദേഹം തളളിയ ഭാഗം ഷൈബിൻ പൊലീസിന് കാട്ടികൊടുത്തു. വിരലടയാള വിദഗ്‌ധർ പാലത്തിന് താഴെയിറങ്ങി പരിശോധന നടത്തി. തെരച്ചിലിനായി ഫയർഫോഴ്‌സിന്‍റെ ഉൾപ്പടെ മൂന്ന് ബോട്ടുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാളെ ഈ ഭാഗത്ത് നാവികസേനയുടെ തെരച്ചിലും നടക്കും.

മുഖ്യ പ്രതി ഷൈബിൻ അഷ്റഫ്, ബത്തേരി കൈപ്പൻഞ്ചേരി സ്വദേശിയും ഷൈബിന്‍റെ മാനേജരുമായ ശിഹാബുദീൻ, അഷ്റഫിന്‍റെ ഡ്രൈവര്‍ നിഷാദ്‌ എന്നിവര്‍ ഏഴ്‌ ദിവസത്തേക്കാണ് നിലമ്പൂർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഷാബാ ഷെരീഫിനെ മൈസൂരിലെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുവന്ന ശിഹാബുദീനെ വ്യാഴാഴ്ച ഷാബാ ഷെരീഫിന്‍റെ മൈസൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

2020ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രതി കൊലപ്പെടുത്തിയത്. ഷൈബിൻ അഷ്റഫിന്‍റെ വീട്ടിൽ ഒരു വർഷത്തിലേറെ ചങ്ങലക്കിട്ട് പീഡിപ്പിച്ച ശേഷമാണ് നാട്ടുവൈദ്യനായ ഷാബാ ഷെരീഫീനെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.

Also Read: 'ഒറ്റമൂലി'ക്കായി വൈദ്യനെ വെട്ടി നുറുക്കി പുഴയിലൊഴുക്കി ; കേസ് ചുരുളഴിഞ്ഞത് സെക്രട്ടറിയേറ്റിനുമുന്നിലെ ആത്മഹത്യാശ്രമത്തിന് പിന്നാലെ

ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ തള്ളുകയായിരുന്നു. കേസിലെ പ്രതിയായ നിഷാദാണ് ഷാബാ ഷെരീഫിന്‍റെ മൃതുദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക്ക് കവറിലാക്കിയത്. അഞ്ച്‌ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നിഷാദ് നൽകിയ മൊഴിയിൽ ഷൈബിൻ അഷ്റഫും താനും ചേർന്നാണ് മൃതുദേഹം ചാലിയാർ പുഴയിൽ തള്ളിയതെന്ന് നിഷാദ് മൊഴി നൽകിയിരുന്നു.

നിരവധി കുറ്റകൃത്യങ്ങള്‍ ഷൈബിന് വേണ്ടി നടത്തിയ സംഘം പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളുമായി അകലുന്നത്. ഇതിന് പിന്നാലെ തന്‍റെ വീട് ആക്രമിച്ച് നിഷാദും ശിഹാബുദീനും 7 ലക്ഷം രൂപ കവര്‍ന്നുവെന്ന് ആരോപിച്ച് ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കി. ഏപ്രില്‍ 24ന് വീട് ആക്രമിച്ച് ബന്ദിയാക്കി പണം കവര്‍ന്നെന്നായിരുന്നു പരാതി. ഈ പരാതിയില്‍ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്നാണ് സംഘത്തിലെ അഞ്ചു പേര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Last Updated : May 20, 2022, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.