ETV Bharat / state

പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ മുരളികയും അര്‍ച്ചനയും

വളാഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയും വ്യക്തികളെ നേരിൽ കണ്ടും പുസ്‌തകം വിറ്റുകിട്ടിയ പണമാണ് ഇവർ പ്രളയബാധിതര്‍ക്കായി മാറ്റിവെക്കുന്നത്.

മുരളികയും അര്‍ച്ചനയും
author img

By

Published : Aug 18, 2019, 1:26 AM IST

Updated : Aug 18, 2019, 6:51 AM IST

മലപ്പുറം: പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ കവിതാ പുസ്‌തകം വില്‍പന നടത്തി രണ്ട് സഹോദരിമാര്‍. വളാഞ്ചേരി കോട്ടപ്പുറം സ്വദേശികളായ അര്‍ച്ചനയും മുരളികയുമാണ് അമ്മയുടെ കവിതാപുസ്‌തകവുമായി തെരുവിലിറങ്ങിയത്. അമ്മയും അധ്യാപികയുമായ ദേവി എഴുതിയ പച്ചില എന്ന കവിതാസമാഹാരമാണ് ഇവര്‍ വില്‍പന നടത്തിയത്. പുസ്‌തകം വിറ്റുകിട്ടിയ പണമാണ് പ്രളയബാധിതര്‍ക്കായി ഇവര്‍ മാറ്റിവെയ്ക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുരളികദേവ്. സഹോദരി അര്‍ച്ചനമുരളി പ്ലസ് വൺ വിദ്യാർഥിയും.

പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ മുരളികയും അര്‍ച്ചനയും

വളാഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയും വ്യക്തികളെ നേരിൽ കണ്ടും പുസ്‌തകം വിറ്റുകിട്ടിയ പണമാണ് ഇവർ പ്രളയബാധിതര്‍ക്കായി മാറ്റിവെയ്ക്കുന്നത്. അര്‍ച്ചനയെയും മുരളികാദേവിനെയും സഹായിക്കാന്‍ കൂട്ടുകാരായ അമല്‍കൃഷ്‌ണ അനുരാഗ്, ശ്യാംപ്രസാദ് എന്നിവര്‍ ഒപ്പമുണ്ട്. കുട്ടികള്‍ക്ക് പിന്തുണ നല്‍കി വ്യാപാരികളും പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി. ഒറ്റദിവസം കൊണ്ട് നാലായിരത്തോളം രൂപയാണ് ഇവര്‍ സമാഹരിച്ചത്. അടുത്തദിവസം തന്നെ പ്രളയബാധിതര്‍ക്ക് പണം കൈമാറും.

Intro:പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ കവിതാ പുസ്തകം വില്‍പന നടത്തി രണ്ട് സഹോദരിമാര്‍. വളാഞ്ചേരി കോട്ടപ്പുറം സ്വദേശികളായ അര്‍ച്ചനയും മുരളികയുമാണ് അമ്മയുടെ കവിതാപുസ്തകവുമായി തെരുവിലിറങ്ങിയത്. അമ്മയും അധ്യാപികയുമായ ദേവി എഴുതിയ പച്ചില എന്ന കവിതാസമാഹാരമാണ് ഇവര്‍ വില്‍പന നടത്തിയത്. 
Body:പുസ്തകം വിറ്റുകിട്ടിയ പണമാണ് പ്രളയബാധിതര്‍ക്കായി ഇവര്‍ മാറ്റിവെയ്ക്കുന്നത്. Conclusion:അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മുരളികദേവും പ്ലസ് വണില്‍ പഠിക്കുന്ന അര്‍ച്ചനമുരളിയും അമ്മഎഴുതിയകവിതാപുസ്തകവുമാണ് തെരുവിലേക്കിറങ്ങിയത്.പ്രളയബാധിതര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ ഈപെണ്‍കുട്ടികളുടെ അമ്മയും അധ്യാപികയുമായ ദേവി എഴുതിയ പച്ചില എന്ന കവിതാസമാഹാരമാണ് വില്‍പന നടത്തിയത്. വളാഞ്ചേരിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ കയറിയും വ്യക്തികളെ നേരില്‍കണ്ടും പുസ്തകം വിറ്റുകിട്ടിയ പണമാണ് പ്രളയബാധിതര്‍ക്കായി ഇവര്‍ മാറ്റിവെയ്ക്കുന്നത്. 

ബൈറ്റ്-
മുരളികാദേവ്

അര്‍ച്ചനയെയും മുരളികാദേവിനെയും സഹായിക്കാന്‍ കൂട്ടുകാരായ അമല്‍കൃഷ്ണ അനുരാഗ്, ശ്യാംപ്രസാദ് എന്നിവര്‍ ഒപ്പമുണ്ട്.കുട്ടികള്‍ക്ക് പിന്തുണ നല്‍കി വ്യാപാരികളും പ്രവര്‍ത്തനത്തിന്റെ ഭാഗമായി.ഒറ്റദിവസം കൊണ്ട് നാലായിരത്തോളം രൂപയാണ് ഇവര്‍ സമാഹരിച്ചത്.അടുത്തദിവസം തന്നെ പണം പ്രളയബാധിതര്‍ക്ക് കൈമാറും.

Last Updated : Aug 18, 2019, 6:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.