ETV Bharat / state

ജലീലിന്‍റെ തുറന്നുപറച്ചിൽ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എം.ടി രമേശ്

സ്വർണക്കടത്ത് സംബന്ധിച്ച തുറന്നുപറച്ചിൽ കെ.ടി ജലീൽ രാജിവെക്കേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്.

എം.ടി രമേശ് പുതിയ വാർത്തകൾ  ജലീലിന്‍റെ തുറന്നുപറച്ചിൽ  എം.ടി രമേശ് ജലീൽ വിഷയം  mt ramesh about kt jaleel resignation  mt ramesh demanding cm apology
എം.ടി രമേശ്
author img

By

Published : Sep 23, 2020, 7:49 AM IST

മലപ്പുറം: ഖുർആന്‍റെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ.ടി ജലീൽ ആശങ്കയുയർത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ഖുർആനെ അവഹേളിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം മതേതര സംസ്ഥാനമല്ല, മതാധിഷ്‌ഠിത സംസ്ഥാനമെന്നാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാടുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

ജലീലിന്‍റെ തുറന്നുപറച്ചിൽ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എം.ടി രമേശ്

സ്വർണക്കടത്ത് സംബന്ധിച്ച തുറന്നുപറച്ചിൽ കെ.ടി ജലീൽ രാജി വയ്‌ക്കേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്. താൻ രാജിവെക്കുമ്പോൾ ഒറ്റക്കല്ല മന്ത്രിസഭയെ മൊത്തമായി രാജിവെപ്പിച്ചേ പോകൂ എന്ന ജലീലിന്‍റെ ശാഠ്യത്തിൽ മുഖ്യമന്ത്രിയും പ്രതിരോധത്തിലാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാതെ വന്നപ്പോഴാണ് മതഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി രക്ഷപ്പെടാമെന്ന നിലപാട് സിപിഎം സ്വീകരിച്ചത്. ഇത് ദൂരവ്യാപക പ്രത്യാഖ്യാതമുണ്ടാക്കുന്ന നിലപാടാണ്. ഇതിന് സിപിഎം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും എം.ടി രമേശ് പറഞ്ഞു.

മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് എൻഡിഎ ജില്ല കൺവീനർ ദാസൻ കോട്ടക്കൽ വളാഞ്ചേരിയിൽ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.