സി സോൺ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ക്യാമ്പസില്‍എം.എസ്.എഫ് - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് സംഘർഷം നടത്തിയതിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് മാർച്ച് നടത്തി.
മാർച്ച് യൂണിവേഴ്സിറ്റി കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.പ്രവർത്തകർ റോഡ് ഉപരോധിക്കുകയും കലോത്സവ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു, ഇതിനിടെ വിദ്യാർഥികൾ ക്യാമ്പസിലേക്ക്കടന്നതിനെ തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. പൊലീസിന് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുംഎംഎസ്എഫ് പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ സ്വകാര്യ ചാനൽ ക്യാമറാമാൻ വി.ആർ.രാഗേഷിന് പരിക്കേറ്റു. ഇതേ തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.