മലപ്പുറം: നിലമ്പൂർ ചന്തക്കുന്നിലെ കബീറിന്‍റെ വീടിന് പിന്നില്‍ സ്വകാര്യ വ്യക്തിയുടെ തണ്ണീർതടമാണ്. വെള്ളം കെട്ടി നിന്ന് നിറയെ കൊതുക് വളർന്നതോടെ കബീറും കുടുംബവും കൊതുകു ശല്യത്താല്‍ പൊറുതിമുട്ടി. നിരവധി തവണ സ്ഥലം ഉടമയോട് വെള്ളം നീക്കി കൊതുകു ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഫലത്തില്‍ കബീറിന്‍റെ വീട് നിറയെ ഇപ്പോൾ കൊതുകു ശല്യമാണ്. രോഗ ഭീതി വർധിച്ചതോടെ കബീർ നിലമ്പൂർ നഗരസഭയില്‍ പരാതി നല്‍കി.
ALSO READ:കണ്ണൂരിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ അധികൃതരും പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗവും വീട് സന്ദർശിച്ചു. സ്ഥലം ഉടമക്ക് നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുണ്ടെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ കക്കാടൻ റഹീം അറിയിച്ചു. കൊതുക് നശീകരണത്തിനായി ഗപ്പി മത്സ്യങ്ങളെ എത്രയും പെട്ടെന്ന് ഈ സ്ഥലത്ത് നിക്ഷേപിക്കാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്.