മലപ്പുറം: ലക്ഷദ്വീപ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.പൂക്കോട്ടൂർ പോസ്റ്റ് ഓഫീസിന് മുൻപിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങളും ഭരണനയങ്ങളും പിൻവലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച പ്രതിഷേധ സദസ് കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ALSO READ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് വി.ഡി സതീശന്‍
ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ച സദസ് ഡി.സി.സി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് സത്യൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ പരിപടിയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ഇഖ്ബാൽ കൊടക്കാടൻ, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ആനത്താൻ അജ്മൽ എന്നിവർ പങ്കെടുത്തു.