മലപ്പുറം: വിമാന യാത്രക്കാരന്‍റെ ലഗേജില്‍ നിന്ന് മൊബൈൽ ഫോൺ മോഷണം പോയതായി പരാതി. ജിദ്ദയില്‍ കരിപ്പൂരിലേക്ക് സഞ്ചരിച്ച ചീക്കോട് സ്വദേശി പുവ്വഞ്ചേരി അബ്ദുൽ ബാസിതിന്‍റെ ലഗേജില്‍ നിന്നാണ് മൊബൈല്‍ ഫോൺ മോഷണം പോയത്. ജിദ്ദ വിമാനത്താവളത്തില്‍ വച്ചാകാം മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. അബ്ദുൽ ബാസിത്തും കുടുംബവും ഹജ്ജിന് പോയി തിരിച്ച് വരികയായിരുന്നു.
സൗദി എയർലൈൻസ് യാത്രക്കാരായ ഇവരോട് ഹാൻഡ് ബാഗ് കൂടി ബാഗേജിന്റെ കൂട്ടത്തിൽ വിടാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വില കൂടിയ മൊബൈൽ ഫോണും മറ്റ് സാധനങ്ങളും ഉൾക്കൊള്ളുന്ന ബാഗ് കൂടി ബാഗേജിലിട്ടത്. ശനിയാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി ബാഗ് കിട്ടിയപ്പോഴാണ് ബാഗില്‍ നിന്നും മൊബൈലിന്‍റെ പാക്കറ്റ് പൊളിച്ച് അതിൽ നിന്ന് ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയതായി ബാസിത് പറഞ്ഞു.