ETV Bharat / state

മാധ്യമങ്ങളുടെ സര്‍വേകള്‍ സര്‍ക്കാരിന് വേണ്ടിയുള്ള പരസ്യങ്ങളെന്ന് എംഎം ഹസന്‍

author img

By

Published : Mar 23, 2021, 9:03 AM IST

മുൻനിര മാധ്യമങ്ങൾ പങ്കാളികളായിട്ടുള്ള ഇപ്പോൾ നടക്കുന്ന സർവ്വേകൾ സർക്കാറിന് വേണ്ടിയുള്ള പെയ്‌ഡ് സർവ്വേകളാണെന്ന് എം.എം. ഹസൻ പറഞ്ഞു

MM Hassan about Rosakutty's resignation  MM Hassan  യു.ഡി.എഫ് കൺവീനർ  UDF Convener  Rosakutty  Rosakutty's resignation  UDF  election  എം.എം.ഹസൻ  യു.ഡി.എഫ്  റോസക്കുട്ടി  റോസക്കുട്ടി രാജി
റോസക്കുട്ടി ടീച്ചറിന്‍റെ രാജി ദൗർഭാഗ്യകരം: എം.എം.ഹസൻ

മലപ്പുറം: ഇപ്പോൾ നടക്കുന്ന സർവ്വേകൾ സർക്കാരിന് വേണ്ടിയുള്ള പെയ്‌ഡ് സർവ്വേകളാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഇതിൽ മുൻനിര മാധ്യമങ്ങൾ പങ്കാളികളായിട്ടുണ്ടെന്നും യു.ഡി.എഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റോസക്കുട്ടി ടീച്ചറുടെ രാജി ദൗർഭാഗ്യകരമാണെന്നും എംഎം ഹസന്‍ അഭിപ്രായപ്പെട്ടു. കെസി റോസക്കുട്ടിക്ക് കോൺഗ്രസ് എന്നും പരിഗണന നൽകിയിട്ടുണ്ടെന്നും എം.എൽ.എ, സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ നൽകിയിട്ടുള്ള റോസക്കുട്ടി നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സ്‌ത്രീകളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന അവരുടെ പ്രസ്താവന ലതികാ സുഭാഷിന്‍റെ കാര്യത്തിലാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി വിവി പ്രകാശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസി റോസക്കുട്ടിയെ എൽഡിഎഫ് പ്രചാരണത്തിനിറക്കുന്നത് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.