മലപ്പുറം: പാതി വഴിയിൽ നിന്ന് പോയ എടക്കര- മരുതാ റോഡിന്‍റെ പുന:നിർമ്മാണം അരംഭിച്ചു. മൂന്ന് മാസം മുൻപ് എടക്കര പെരുകുളത്ത് ഓവ് പാലം മാത്രം നിർമ്മിച്ച് ബാക്കി പ്രവൃത്തികൾ ഉപേഷിച്ച് കരാറുകാരൻ പോവുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പി.വി അൻവർ എം.എൽ.എ ഇടപെട്ടതോടെയാണ് വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിയ കരാറുകാരൻ വീണ്ടും പ്രവൃത്തി നടത്താൻ തയ്യാറായത്. എം.എൽ.എ ഇടപെട്ടതോടെ പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ വിളിച്ചു വരുത്തുകയായിരുന്നു. എടക്കര മരുത - റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുകുളത്ത് റോഡ് ഉപരോധിച്ചിരുന്നു. റോഡ് പണി ഉപക്ഷിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്താനും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിവേദനം നൽകാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് എം.എൽ.എ ഇടപെട്ടത്. അതെ സമയം മഴ കാരണമാണ് പ്രവൃത്തി നിർത്തിയതെന്നു കാരാറുകാരൻ പറഞ്ഞു.
എം.എൽ.എ ഇടപെട്ടു, മുങ്ങിയ കരാറുകാരൻ പൊങ്ങി - youth congress
മുന്ന് മാസം മുൻപ് എടക്കര പെരുകുളത്ത് ഓവ് പാലം മാത്രം നിർമ്മിച്ച് ബാക്കി പ്രവൃത്തികൾ ഉപേഷിച്ച് കരാറുകാരൻ മുങ്ങി. പി.വി അൻവർ എം.എൽ.എ ഇടപെട്ടതോടെ പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ വിളിച്ചു വരുത്തുകയായിരുന്നു.
![എം.എൽ.എ ഇടപെട്ടു, മുങ്ങിയ കരാറുകാരൻ പൊങ്ങി മലപ്പുറം പി.വി അൻവർ എം.എൽ.എ എടക്കര-മരുതാ റോഡ് edakkara-marutha road sunken road contractor pv anwer mla pwd g sudhakaran youth congress റേഡ് പുന:നിർമ്മാണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9112476-thumbnail-3x2-mlp.jpg?imwidth=3840)