മലപ്പുറം: കെ.ടി ജലീലിന്‍റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ന്യൂനപക്ഷ മോർച്ച മാർച്ച് നടത്തി. വളാഞ്ചേരി ടൗണിലെ നിന്ന് ആരംഭിച്ച മാർച്ച് കാവുംപുറത്ത് ഹൈവേയിൽ ജലീലിന്‍റെ വസതിയിലക്കുള്ള വഴിയിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് എ.പി അബ്‌ദുള്ളക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റ് സത്താർ ഹാജി കള്ളിയത്ത് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫ്, അജി തോമസ്, രവിതേലത്ത് ,സുലൈമാൻ, ബാദുഷ തങ്ങൾ, ആലിഹാജി, ഷാജഹാൻ ,ആഷിദ, കെ കെ സുരേന്ദ്രൻ, പി പി ഗണേശൻ, എപി ഉണ്ണി, കെ വേലായുധൻ, കെ ടി അനിൽകുമാർ, സജീഷ് പൊൻമള, കെ രാമചന്ദ്രൻ , ബാബു കാർത്തല, കെ പി അയ്യപ്പൻ, കെ പി രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.