ETV Bharat / state

എട്ട് പഞ്ചായത്തുകളില്‍ കൂടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍: മന്ത്രി പി തിലോത്തമൻ

കൊവിഡ് കാലത്ത് വിലക്കയറ്റം തടയാന്‍ പൊതുവിതരണ ശൃംഘലക്കായിയെന്നും ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമൻ

author img

By

Published : Feb 6, 2021, 9:11 PM IST

സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്‌ഘാടനം വാര്‍ത്ത  ഭക്ഷ്യവിതരണ കേന്ദ്രം ഉദ്‌ഘാടനം വാര്‍ത്ത  supermarket inauguration news  inauguration of food distribution center news
തിലോത്തമൻ

മലപ്പുറം: സംസ്ഥാനത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളും സർക്കാർ ഔട്ട്‌ലെറ്റുകളും ഇല്ലാത്ത എട്ടു പഞ്ചായത്തുകളിൽ കൂടി സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമൻ. എടവണ്ണ സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് വിലക്കയറ്റം തടയാന്‍ പൊതുവിതരണ ശൃംഖലക്കായെന്നും 88 ഓളം പുതിയ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ ഈ സർക്കാർ ഭരണത്തിൽ വന്നതിനുശേഷം യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു.

പികെ ബഷീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സപ്ലൈകോയുടെ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ പിഎം അലി അസ്‌കർ പാഷ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്രത്ത് വലീദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ. സുൽഫിക്കർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. അഭിലാഷ് ആദ്യ വിൽപ്പന നടത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.