ETV Bharat / state

എൻ.സി.പി നിലപാട് മതേതര പാർട്ടികൾ അംഗീകരിച്ചെന്ന് എ.കെ.ശശിന്ദ്രൻ - NCP

കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കാപ്പാടൻ റസാഖ് രാജിവെച്ച് എൻ.സി.പിയിൽ ചേർന്നതിനെ തുടർന്ന് പാർട്ടി മെമ്പർഷിപ്പ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.സി.പി  മതേതര പാർട്ടി  എ.കെ.ശശിന്ദ്രൻ  കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി  കാപ്പാടൻ റസാഖ്  മെമ്പർഷിപ്പ്  Minister AK Sasheendran  secular parties  NCP  accepted
എൻ.സി.പി നിലപാട് മതേതര പാർട്ടികൾ അംഗീകരിച്ചെന്ന് എ.കെ.ശശിന്ദ്രൻ
author img

By

Published : Mar 7, 2020, 6:21 PM IST

മലപ്പുറം: എൻ.സി.പി യുടെ നിലപാടുകൾ മതേതര പാർട്ടികൾ അംഗീകരിച്ചതായി മന്ത്രി എ.കെ.ശശിന്ദ്രൻ. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കാപ്പാടൻ റസാഖ് രാജിവെച്ച് എൻ.സി.പിയിൽ ചേർന്നതിനെ തുടർന്ന് പാർട്ടി മെമ്പർഷിപ്പ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004ൽ യു.പി.എ രൂപീകരിച്ചത് എൻ.സി.പിയുടെ ദീർഘവീക്ഷണത്തിന്‍റെ ഭാഗമായിരുന്നു. വാജ്പേയി മന്ത്രിസഭയുടെ രണ്ടാം വരവ് തടഞ്ഞത് യു.പി.എ രൂപികരിച്ചതിനാലാണ്. മോദി സർക്കാറിനെ താഴെയിറക്കാൻ മതേതര പുരോഗമന സഖ്യം കൂടുതൽ ശക്തമാക്കണം. എൻ.സി.പിയുടെ തന്ത്രപരമായ നീക്കമാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിയെ പുറത്ത് നിറുത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജില്ലാ പ്രസിഡന്‍റ് ടി.എൻ ശിവശങ്കരൻ, ജില്ലാ ഭാരവാഹികളായ മജീദ് എടവണ്ണ, ഷാഹുൽ ഹമീദ് എളമ്പിലിക്കോട്, അലി മൗലവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.