മലപ്പുറം: മോഷണക്കേസടക്കം പത്തോളം കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവർ ആറുകിലോ കഞ്ചാവുമായി പൊലീസ് പിടിയില്‍. കീഴാറ്റൂര്‍ സ്വദേശി ഓട്ടോ കുട്ടന്‍ എന്ന പ്രതീപ് (45) ആണ് പിടിയിലായത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇന്ന് പുലര്‍ച്ചെ മഞ്ചേരി എസ്‌ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ആനക്കയത്തുനിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളിയടക്കം എട്ടോളം പേരെ പ്രത്യേകസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന അന്തര്‍ -ജില്ലാ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.