മലപ്പുറം: മൂന്ന് ലിറ്റർ വാറ്റുചാരായവുമായി ഒരാൾ പിടിയിൽ. നിലമ്പൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുറുമ്പലങ്ങോട് സ്വദേശി സുന്ദരനെ പിടികൂടിയത്. ആലോടി, കാനകുത്ത്, വൈലാശ്ശേരി വനമേഖലകളിൽ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് വാറ്റ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. ഇൻസ്പെക്‌ടർ സജിമോനും സംഘവുമാണ് സുന്ദരനെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസർ മുസ്‌തഫ, സിവിൽ എക്സൈസ് ഓഫിസർമാരായ സബിൻദാസ്, റിജു, ആബിദ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയേയും പിടിച്ചെടുത്ത ചാരായവും നിലമ്പൂർ ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി. പ്രതിയുടെ കൊവിഡ് പരിശോധന പൂർത്തിയാക്കിയതിന് ശേഷം മഞ്ചേരി സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.
മൂന്ന് ലിറ്റർ വാറ്റുചാരായവുമായി ഒരാള്‍ മലപ്പുറത്ത് പിടിയിൽ
ഇൻസ്പെക്‌ടർ സജിമോനും സംഘവും നടത്തിയ പരിശോധനയിലാണ് കുറുമ്പലങ്ങോട് സ്വദേശി സുന്ദരനെ പിടികൂടിയത്