മലപ്പുറം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. മൂത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മുംബൈയില്‍ ഫോട്ടോ ഗ്രാഫറാണ് ഇദ്ദേഹം. മുംബൈയിൽ ഉണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുമ്പാണ് ഇദ്ദേഹം ചികിത്സക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് അയൽ സംസ്ഥാനത്ത് നിന്നും എത്തിയ ആളെന്ന നിലയിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
രക്തത്തിന്‍റെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിന് ശേഷം പാലാങ്കര സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയിൽ സംസ്കാരം നടത്തും. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ സംസ്കാരം നടത്തുകയുള്ളൂ എന്ന് എടക്കര സിഐ മനോജ് പറയറ്റ അറിയിച്ചു.