കാസർകോട്: 600 നക്ഷത്രങ്ങൾക്കൊപ്പം 60 അടിയുള്ള ഭീമൻ നക്ഷത്രം. കേരളത്തിലെ തന്നെ അപൂർവ്വ ക്രിസ്‌മസ് കാഴ്‌ചയാണ് കാസർക്കോട്ടെ മാലോം സെൻ്റ് ജോർജ് ഫൊറോന ദേവാലയങ്കണത്തിലുള്ളത്. 300 കിലോ ഇരുമ്പ് പൈപ്പും 3500 സ്ക്വയർ ഫീറ്റ് തുണിയും ഉപയോഗിച്ചാണ് നക്ഷത്രത്തിന്‍റെ നിർമാണം. ഒരു ലക്ഷം രൂപയാണ് നിർമാണ ചെലവ്.
50ലധികം ഹാലജൻ ലൈറ്റുകളും 30 ട്യൂബ് ലൈറ്റുകളുമാണ് വലിയ നക്ഷത്രത്തെ പ്രകാശിപ്പിക്കുന്നത്. ഭീമൻ നക്ഷത്രത്തിന് കൂട്ടായി ചെറു നക്ഷത്രങ്ങളുമുണ്ട്. ഇടവകയിലെ 600 കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് 600 ചെറിയ നക്ഷത്രങ്ങൾ അലങ്കരിച്ചിരിക്കുന്നത്.
കാസർകോട് മാലോം സെൻ്റ് ജോർജ് ഫൊറോന ദേവാലയങ്കണത്തിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ നക്ഷത്രം വിശ്വാസികൾക്കും ജനങ്ങൾക്കും ഒരുപോലെ വിസ്‌മയമായിരിക്കുകയാണ്. പ്രതീക്ഷയുടെയും പ്രകാശത്തിന്‍റെയും ഉത്സവമാണ് ഓരോ ക്രിസ്‌മസും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദിശയറിയാതെ നിന്ന രാജാക്കന്മാരെ പുൽക്കൂട്ടിലേക്ക് വഴി കാണിച്ചത് നക്ഷത്രമാണ്. ഓരോ മനുഷ്യനും നക്ഷത്രം പോലെയാകണമെന്ന സന്ദേശമാണ് നക്ഷത്രങ്ങൾ തൂക്കുന്നതിലൂടെ അർഥമാകുന്നത്. ഭീമൻ നക്ഷത്രത്തെയും ചെറു നക്ഷത്രങ്ങളെയും കാണാൻ നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. പുതു വർഷദിനം വരെ ഈ പടുകൂറ്റൻ നക്ഷത്രവും കുഞ്ഞന്മാരും ഇവിടെയുണ്ടാകുമെന്ന് സംഘടകർ പറഞ്ഞു.