മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. ഇരുമ്പുഴി സ്വദേശി പ്രകാശനാണ് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് പ്രകാശന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്‌ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പ്രകാശന് മറ്റ് അസുഖങ്ങളില്ലായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി - ചികിത്സ പിഴവ്
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് പ്രകാശന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. ഇരുമ്പുഴി സ്വദേശി പ്രകാശനാണ് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് പ്രകാശന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്‌ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പ്രകാശന് മറ്റ് അസുഖങ്ങളില്ലായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Body:
വെള്ളിയാഴ്ച രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചെവിയില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഡോക്ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും പീന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു. മരണപ്പെട്ട പ്രകാശന് മറ്റ് അസുഖങ്ങളില്ലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.
ബൈറ്റ്
മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സമഗ്ര അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം...Conclusion:ഇ ടി വി ഭാരത് മലപ്പുറം