ETV Bharat / state

മലപ്പുറത്ത് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ

2010 ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്ത കേസില്‍ പ്രതിയായിരുന്ന പാലക്കാട് സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസിനെയാണ് അന്വേഷണ സംഘം പിടികൂടിയത്.

author img

By

Published : Feb 22, 2021, 1:24 PM IST

Malappuram  പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ  മലപ്പുറം  മലപ്പുറം ജില്ലാ വാര്‍ത്തകള്‍  ക്രൈം ന്യൂസ്  മലപ്പുറം ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  man arrested with ten kilo cannabis  crime news  crime latest news
മലപ്പുറത്ത് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ

മലപ്പുറം: ജില്ലയിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് വിതരണത്തിനായി കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെയാണ് ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും മഞ്ചേരി പൊലീസും ചേർന്ന് പിടികൂടിയത്. 2010 ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിൽ പിടിക്കപ്പെട്ട് 1 വർഷത്തോളo ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വിചാരണ നടപടികൾ നേരിടുകയാണ്. മഞ്ചേരി മുട്ടിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ ആറ് പേരെയാണ് കൊണ്ടോട്ടിയിലും മേലാറ്റൂരിൽ നിന്നുമായി ആന്‍റി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടിയിരിക്കുന്നത്. ഇവരിൽ നിന്നാണ് ഫിറോസിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ രണ്ട് ആഴ്‌ചയോളമായി അന്വേഷണ സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നും ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്.

ഇതോടെ 70 കിലോയോളം കഞ്ചാവാണ് ആന്‍റി നാർക്കോട്ടിക്ക് സ്ക്വാഡ് ഒന്നര മാസത്തിനിടയിൽ ജില്ലയിൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്‌പെക്‌ടര്‍ കെ പി അഭിലാഷ്, എസ്‌ഐ ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്‌ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്‌ണൻ മാരാത്ത്, പി സഞ്ജീവ്, മഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഷഹബിൻ, ഹരിലാൽ, സലീം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.