മലപ്പുറം: എടവണ്ണയിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി ചോലയിൽ സിയാദ് ബാബുവിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്. സീതിഹാജി പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ചാരായ വിൽപ്പനയ്ക്ക് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു.
Read more: ലിറ്ററിന് 1300 മുതല്‍ ; വാറ്റുചാരായവുമായി രണ്ടുപേർ പിടിയില്‍
എടവണ്ണ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഒരാഴ്‌ചക്കിടെ രണ്ടാം തവണയാണ് എടവണ്ണയിൽ വാറ്റ് ചാരായം പിടികൂടുന്നത്.