ETV Bharat / state

ട്രെയിനിൽ യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ - വണ്ടൂർ പൊലീസ്

വണ്ടൂർ വെളളാമ്പുറം സ്വദേശി ഷിബുവാണ് പൊലീസിന്‍റെ പിടിയിലായത്.

ട്രെയിനിൽ യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം  ഷൊർണൂർ നിലമ്പൂർ പാസഞ്ചർ ട്രെയിൻ  Shoranur Nilambur Passenger Train  man arrested for exhibited nudity on the train  നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ  പാസഞ്ചർ ട്രെയിനിൽ നഗ്നത പ്രദർശനം  റെയിൽവേ പൊലീസ്  വണ്ടൂർ പൊലീസ്
ട്രെയിനിൽ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ
author img

By

Published : Dec 22, 2022, 7:17 PM IST

മലപ്പുറം: ട്രെയിനിൽ സഹയാത്രികയായ യുവതിയുടെ മുമ്പിൽ വെച്ച് ലൈംഗികാവയവം പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. വണ്ടൂർ വെളളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവാണ് (34) പിടിയിലായത്. ഈ മാസം 17-ാം തീയതി ഷൊർണൂർ നിലമ്പൂർ പാസഞ്ചർ ട്രെയിനിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തുള്ള ബന്ധുവിൻ്റെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 9.20ഓടെ ട്രെയിൻ തൊടികപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ട്‌മെന്‍റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗികാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു.

പ്രതിയുടെ ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തിയെങ്കിലും ഇത് ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ട്രെയിൻ വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അടുത്ത ദിവസം വീഡിയോ ദൃശ്യം സഹിതം യുവതി വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് ഐപിഎസിന്‍റെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്‌പി സാജു.കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിക്കായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും, ഓട്ടോറിക്ഷാ ഡ്രൈവർമാരോടും മറ്റും ചോദിച്ചും, പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചും നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ റെപ്പായി ജോലി ചെയ്യുന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ഇന്ന് രാവിലെ പ്രതി നടുവത്ത് ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പ്രതിയെ തുടർ നടപടികൾക്കായി റെയിൽവേ പൊലീസിനു കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിലെ സുനിൽ എൻ പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി കെ ടി, നിബിൻദാസ് ടി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.