ETV Bharat / state

ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, മലപ്പുറത്ത് വയോധികന്‍ അറസ്റ്റില്‍ - ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

അങ്ങാടിപ്പുറം വലമ്പൂര്‍ ഏറാന്തോട് സ്വദേശി വേലായുധന്‍ ഉറങ്ങിക്കിടന്ന ഭാര്യയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയ ശേഷം മൂക്ക് പൊത്തിപ്പിടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

attempt to murder wife in malappuram  man arrested for attempt to murder wife  malappuram  malappuram crime news  malappuram news  ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു  അങ്ങാടിപ്പുറം  ഏറാന്തോട് സ്വദേശി വേലായുധന്‍  ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം  പെരിന്തല്‍മണ്ണ പൊലീസ്
malappuram
author img

By

Published : Feb 19, 2023, 2:02 PM IST

മലപ്പുറം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധികനെ പൊലീസ് പിടികൂടി. അങ്ങാടിപ്പുറം വലമ്പൂര്‍ ഏറാന്തോട് സ്വദേശി വേലായുധന്‍ (75) ആണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ യശോദയെ (65) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടി തുടര്‍ന്ന് മൂക്ക് പൊത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ യശോദ മരിച്ചെന്ന് കരുതി ഇയാള്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പൊലീസ് എത്തിയാണ് പരിക്കേറ്റ യശോധയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.