മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വോട്ടുകള്‍ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഇതിനായി വീടുതോറും കയറിയിറങ്ങിയുള്ള ക്യാമ്പയിന് തുടക്കമായി. സംസ്ഥാനത്തുടനീളം നടക്കുന്ന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി എടരിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. ജനാധിപത്യ പ്രക്രിയകളില്‍ ഓരോരുത്തരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളായ നാസര്‍.കെ.തെന്നല,കെ.വി നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് യുഡിഎഫ് ക്യാമ്പയിന്‍ - udf campaign news
എടരിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്