മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കം. പ്ലസ് ടു പരീക്ഷകള്‍ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നത്. ജില്ലയിലെ 295 കേന്ദ്രങ്ങളിലായി 76,173 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 26,679 ഉം തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 15761 ഉം വണ്ടൂരില്‍ 15,061 ഉം തിരൂരങ്ങാടിയില്‍ 18,695 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. 240 ഹയര്‍സെക്കന്‍ഡറി പരീക്ഷ കേന്ദ്രങ്ങളിലായി 79,967 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. റഗുലറായി പഠിക്കുന്ന 58293 പേരും 19348 ഓപ്പണ്‍ വിദ്യാര്‍ഥികളും 2326 പ്രൈവറ്റ് വിഭാഗത്തില്‍ നിന്നുള്ളവരുമാണ് പരീക്ഷയ്ക്കുള്ളത്.
ഏപ്രില്‍ 12 വരെയുള്ള എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവും ബാക്കിയുള്ളവ രാവിലെയുമാണ് നടക്കുക. മുഴുവന്‍ വിദ്യാര്‍ഥികളേയും തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കിയ ശേഷമാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. 20 വിദ്യാര്‍ഥികളെയാണ് ഓരോ മുറിയിലും ഇരുത്തുന്നത്. ചുമതലയിലുള്ള അധ്യാപകരും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്.