മലപ്പുറം : എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കത്തിവീശി ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി മലപ്പുറം മേൽമുറി പ്രിയദർശിനി കോളജ് വിദ്യാര്‍ഥികള്‍. വിദ്യാർഥി സംഘർഷത്തിനിടെ എസ്‌ഡിപിഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തി വീശിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ALSO READ: വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
പ്രിയദർശിനി കോളജിലെ മൂന്നാം വർഷ - രണ്ടാം വർഷ വിദ്യാർഥികള്‍ തമ്മില്‍ മേൽമുറി അങ്ങാടിയിൽ വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.