മലപ്പുറം: ലൈഫ് മിഷൻ തട്ടിപ്പ് മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് തെളിഞ്ഞുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. തട്ടിപ്പ് പ്രഭവകേന്ദ്രം മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ്. സർക്കാരിന് അധികാരത്തിൽ തുടരാൻ ഇനി ഒരു അർഹതയുമില്ല. പ്രതികളെ കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികൾ ആണ്. സർക്കാറിന്‍റെ പങ്കുണ്ട് എന്നത് വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.