ETV Bharat / state

നിലമ്പൂർ പീപ്പിൾസ് വില്ലേജ് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് ജമാത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്‌ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു

നിലമ്പൂർ പീപ്പിൾസ് വില്ലേജ്  പ്രളയാനന്തര പുനർനിർമാണം  ജമാത്ത് ഇസ്ലാമി കേരള  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  മന്ത്രി കെ.കൃഷ്ണൻകുട്ടി  nilambur peoples village  jamath islami kerala  minister kadakampalli surendran  minister k krishnakutty
നിലമ്പൂർ പീപ്പിൾസ് വില്ലേജ് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു
author img

By

Published : Jul 4, 2020, 5:32 PM IST

മലപ്പുറം: പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയില്‍ നിർമിച്ച ചാലിയാർ നമ്പൂരിപ്പൊട്ടിയിലെ നിലമ്പൂർ പീപ്പിൾസ് വില്ലേജ് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. 12 വീടുകളും കുടിവെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യമുള്ളതാണ് വില്ലേജ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് ജമാത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്‌ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.

ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ നമ്മൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. മഹാദുരന്തങ്ങളെ ഒരു സർക്കാരിനും ഒറ്റക്ക് അഭിമുഖീകരിക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ സന്നധസംഘടനകളുടെയും എൻജിഒകളുടെയും കൈപിടിച്ച് ദുരന്തങ്ങളെ പ്രതിരോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2018ലെ പ്രളയ ദുരന്തത്തെ അതിജീവിക്കാൻ 25 കോടി രൂപയാണ് ജമാഅത്തെ ഇസ്‌ലാമി സുമനസുകളുടെ സഹായത്തോടെ സ്വരുപീച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ പീപ്പിൾസ് വില്ലേജ് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു

ചടങ്ങില്‍ മുഖ‍്യാതിഥികളായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ വിഡീയോ കോൺഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്തു. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ടു വന്ന പീപ്പിൾസ് ഫൗണ്ടേഷന്‍റെ മാതൃക നാടിന് മാതൃകയാണെന്ന് മന്ത്രിമാർ പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ‍്യക്ഷത വഹിച്ചു. പി.വി അബ്ദുൽ വഹാബ് എം.പി, പി.വി അൻവർ എംഎൽഎ, ഇസ്‌ലാമി ഇസ്ലാമി കേരള അസി. അമീർ പി.മുജീബ് റഹ്‌മാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണൻ, ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.