മലപ്പുറം: ഒന്ന് പുറത്തിറങ്ങി നടക്കണമെങ്കില്‍ ഹെല്‍മറ്റ് വെക്കേണ്ട സ്ഥിതിയാണ് പെരിന്തൽമണ്ണയ്ക്കടുത്ത് ഒലിങ്കര ഗ്രാമത്തില്‍. പ്രദേശത്ത് കൂടുകൂട്ടിയ കാക്കകളാണ് ഈ സാഹചര്യത്തിന് കാരണം. കാക്കകളെ ഭയന്ന്, കൈയില്‍ വടിപോലുമില്ലാതെ നടക്കാന്‍ ഭയക്കുകയാണ് പ്രദേശവാസികള്‍.
ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്‍റെ വീടുപണി നടക്കുന്നിടത്താണ് കാക്കകളുടെ ശല്യം ആരംഭിക്കുന്നത്. മൂന്ന് മാസം മുൻപ് വീടുപണിയ്ക്ക് എത്തിയ പണിക്കാര്‍ക്കാണ് ആദ്യം കാക്കയുടെ കൊത്തുകിട്ടിയത്. വീടുപണിപോലും മുടങ്ങിയ സാഹചര്യത്തില്‍ പണിക്കാരിലൊരാൾ കാക്കയുടെ കൂട് തള്ളിത്താഴെയിട്ടു. പിന്നീടങ്ങോട്ട് കാക്കകളുടെ ആക്രമണത്തിന്‍റെ ശക്തി കൂടുകയായിരുന്നു.
ALSO READ l തറക്കല്ലിട്ട് 10 വര്‍ഷം പൂര്‍ത്തിയായി; കേരളത്തിന് നല്‍കിയ കോച്ച് ഫാക്ടറി വാഗ്ദാനം പാലിക്കപ്പെട്ടില്ല
കൂട് നീക്കിയിട്ട് മാസങ്ങളായിട്ടും കാക്കകൾ ഇവിടം വിട്ടുപോയിട്ടില്ല. കഴിഞ്ഞ ദിവസം തെരുവുനായയ്‌ക്കും കാക്കകളുടെ കൊത്തുകിട്ടി. ഈ ശല്യത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.